close

contact

Discuss about new creative projects
Request a Quote Get in Touch
Stay intouch with theedesigner for the latest, connect me here on social media.

Unity in Diversity Painting - Manorama Gulf News

ദുബായ് ∙ ദൃഢനിശ്ചയക്കാർക്ക് വർണങ്ങൾ വാരിവിതറിയ ഐക്യദാർഢ്യവുമായി ദ് ആർടിസ്റ്റ് നെറ്റ് വർക്ക്. യൂണിറ്റി ഇൻ ഡൈവേഴ്സിറ്റി–ഹാൻഡ്പ്രിന്റ് എന്ന പേരിൽ എമിറേറ്റ്സ് എൻബിഡിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിക്ക് ദുബായിലെ മലയാളി ചിത്രകാരികളായ നിസാ മുബാറക്, സിജിൻ ഗോപിനാഥൻ എന്നിവരാണ് നേതൃത്വം നൽകിയത്.ചിത്രരചനാ ശിൽപശാലകൾ, മറ്റു കലാപരിപാടികൾ, കുട്ടികൾക്കും കുടുംബങ്ങൾക്കും ഷോപ്പിങ് എന്നിവയടങ്ങുന്ന പരിപാടി കൊച്ചുകൂട്ടുകാർക്ക് ഉത്സവമായി. അൽ നൂർ ട്രെയിനിങ് സെന്റർ ഫോർ പീപ്പിൾ ഒാഫ് ഡെറ്റേർമിനേഷൻ, സെൻസസ് റസിഡൻഷ്യൽ, ഡേ കെയർ, റെഡ് ക്രസന്റ് എന്നിവയും പരിപാടിയുമായി സഹകരിച്ചു. എമിറേറ്റ്സ് എൻബിഡിയുടെ യൂണിറ്റി റെ‍ഡിന്റെ ഭാഗമായാണ് പരിപാടി.