At the health expo organized by Mathrubhumi.com at the Sharjah Expo Centre, Sijin Gopinathan, a resident of Venjarammood, Thiruvananthapuram, drew the attention of the visitors by drawing a unique picture. Sijin Expo City paints a picture of public health. Children rush to draw pictures with Sijin.
Revenue Minister K. was the chief guest at the Health Expo. It was a novelty that Rajan also drew the film in addition to the film drawn by Sijin Gopinath. Many people gathered to see the sight.
Sijin, who excels in painting, also worked as a web designer at Thiruvananthapuram Technopark. Currently working in a private company in Dubai. Sijin is known as a doodle artist. Sijin became a Malayalam achievement in the art scene by painting live at World Art and Global Women in Economic Forum.
Sijin's doodles were exhibited at around twelve venues including World Art Dubai and The Hotel Show. His paintings were exhibited at the Dubai Mall to great acclaim. This artist has already received many awards.
മാതൃഭൂമി ഡോട്ട് കോം ഷാർജ എക്സ്‌പോ സെന്ററിൽ സംഘടിപ്പിച്ച ഹെൽത്ത് എക്സ്‌പോയിൽ തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി സിജിൻ ഗോപിനാഥ് വേറിട്ട ചിത്രം വരച്ച് സന്ദർശകരുടെ ശ്രദ്ധ നേടി. പൊതുജനാരോഗ്യത്തെക്കുറിച്ചുള്ള ചിത്രമാണ് സിജിൻ എക്സ്‌പോ നഗരിയിൽ വരച്ചത്. കുട്ടികൾ സിജിനോടൊപ്പം ചിത്രം വരയ്ക്കാൻ തിരക്കുകൂട്ടി.
ഹെൽത്ത് എക്സ്‌പോയിൽ മുഖ്യാതിഥിയായെത്തിയ റവന്യൂമന്ത്രി കെ. രാജനും സിജിൻ ഗോപിനാഥ് വരച്ച ചിത്രത്തിന് അനുബന്ധമായി ചിത്രം വരച്ചത് പുതുമയായി. ഒട്ടേറെപേർ ആ കാഴ്ച കാണാൻ തടിച്ചുകൂടിയിരുന്നു.
ചിത്രകലയിൽ വ്യത്യസ്തത പുലർത്തുന്ന സിജിൻ തിരുവനന്തപുരം ടെക്നോപാർക്കിൽ വെബ് ഡിസൈനറായും ജോലിചെയ്തിരുന്നു. ഇപ്പോൾ ദുബായിൽ സ്വകാര്യസ്ഥാപനത്തിലാണ് ജോലി. ഡൂഡിൽ കലാകാരൻ എന്നാണ് സിജിൻ അറിയപ്പെടുന്നത്. വേൾഡ് ആർട്ട്, ഗ്ലോബൽ വുമൺ ഇൻ ഇക്കണോമിക് ഫോറം എന്നിവിടങ്ങളിലും തത്സമയം ചിത്രംവരച്ച് സിജിൻ കലാരംഗത്തെ മലയാളത്തിന്റെ നേട്ടമായി.
വേൾഡ് ആർട്ട് ദുബായ്, ദി ഹോട്ടൽ ഷോ അടക്കം പന്ത്രണ്ടോളം വേദികളിലും സിജിന്റെ ഡൂഡിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ദുബായ് മാളിൽ പ്രദർശിപ്പിച്ചത് വലിയ അംഗീകാരമായി. ഇതിനകം ധാരാളം പുരസ്കാരങ്ങളും ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട്.