അബുദാബി ∙ പ്രളയം പിച്ചിച്ചീന്തിയ കേരളത്തിന്റെ മുറിപ്പാടിൽ വർണം ചാലിക്കാൻ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് 14 കലാകാരന്മാർ ദുബായ് ഔട്ട്ലറ്റ് മാളിൽ ഒത്തുചേരും. പതിനാലു ജില്ലകളെ പ്രതിനിധീകരിച്ച് എത്തുന്ന കലാകാരന്മാരിൽ രണ്ട് വിദേശികളുമുണ്ട്. പ്രമുഖ ഡൂഡിൽ ആർട്ടിസ്റ്റും തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയുമായ സിജിൻ ഗോപിനാഥിന്റെ ആശയത്തിന് മറ്റ് കലാകാരൻമാരും പിന്തുണ നൽകുകയായിരുന്നു.