നിറക്കൂട്ടുകളുടെ ഉത്സവമായി വേള്‍ഡ് ആര്‍ട്ട് | Malayala manorama
ചിത്രരചനയിൽ ഡൂഡിൽ ആർട്ടിലും കോൺടെംപോററി പൈന്റിങ്ങിലും തന്റേതായ ശൈലിയിൽ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന ഈ കലാകാരൻ ദുബൈയിലെ ഐഡിയൽസ് എന്ന സ്വാകാര്യ സ്ഥാപനത്തിൽ ക്രീയേറ്റീവ് ഡിറക്ടറായി ജോലി ചെയ്തുവരുന്നു. ടെക്നോപാർക്കിൽ വെബ് ഡിസൈനർ ആയി പ്രവർത്തിക്കുമ്പോഴും ചിത്രരചന തന്റെ തൊഴിലിനൊപ്പം ചേർത്തുനിർത്താൻ സിജിനു കഴിഞ്ഞു. പ്രവാസജീവിതം നാലുവർഷം പിന്നിടുന്പോൾ ഇതിനോടകം യു.എ.ഇ യിൽ വേൾഡ് ആർട് ദുബായ് , ദി ഹോട്ടൽ ഷോ ഉൾപ്പടെ 12 ഓളം എക്സിബിഷനുകളിൽ സിജിന്റെ ചിത്രങ്ങൾ നിറഞ്ഞു.