ഡൂഡില്‍ ആര്‍ട്ടിലെ മലയാളി സാന്നിധ്യം Manorama TV Interview

നൂതന ചിത്ര രചനാ ശൈലിയായ ഡൂഡില്‍ ആര്‍ട്ടില്‍ രാജ്യാന്തര ശ്രദ്ധ നേടിയ ഒരു കലാകാരനെയാണ് പരിചയപ്പെടുത്തുന്നത്. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി സിജിന്‍ ഗോപിനാഥ് ആണ് കലാരംഗത്ത് തന്‍റേതായ സാമ്രാജ്യം വരച്ചുത്തത്.  ചിത്രകലയില്‍ വ്യത്യസ്ത ശൈലി ആവിഷ്കരിക്കുന്നതില്‍ മികവു പുലര്‍ത്തുന്നയാളാണ് സിജിന്‍ ഗോപിനാഥന്‍. ടെക്നോ പാര്‍ക്കില്‍ വെബ് ഡിസൈനറായി ജോലി ചെയ്തുവരുന്നതിനിടെയാണ് ദുബായിലെത്തിയത്. ഇവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ക്രിയേറ്റീവ് ഡയറക്ടറായ സിജിന്‍റെ ഒഴിവ് സമയ വിനോദമാണ് വരയും നൂതന പരീക്ഷണവും. കാലോചിതമായ പരിഷ്കാരം വരയില്‍കൊണ്ടുവന്ന് വ്യത്യസ്തനാവുക എന്നതാണ് സിജിന്‍റെ മുഖമുദ്ര.